കായൽപ്പരപ്പിൽ ഒഴുകും 
ഹരിതോർജം

കായംകുളം താപനിലയത്തിലെ സോളാർ പ്ലാന്റ്


ഹരിപ്പാട് കായംകുളം താപനിലയത്തിലെ 92 മെഗാവാട്ട് ഫ്ലോട്ടിങ്‌ സോളാർ പവർ പ്രോജക്റ്റ് പൂർണനിലയിൽ പ്രവർത്തന സജ്ജമായി. 35 മെഗാവാട്ടിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്‌ച കമീഷൻ ചെയ്‌തതോടെ രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പവർപ്ലാന്റായി കായംകുളം നിലയം മാറിയതായി എൻടിപിസി- കായംകുളം ജനറൽ മാനേജർ എസ്‌ കെ റാം പറഞ്ഞു. ഇതോടെ എൻടിപിസി ഗ്രൂപ്പ് സ്ഥാപിച്ച ആർഇ (റിന്യൂവബിൾ എനർജി) ശേഷി രണ്ട്‌ ഗിഗാവാട്ട് കവിഞ്ഞു. 22 മെഗാവാട്ടിന്‌ ബിഎച്ച്‌ഇഎലും  70 മെഗാവാട്ടിന്‌ ടാറ്റ സോളാർ പവർ പ്രോജക്‌ട്‌സ്‌ ലിമിറ്റഡുമാണ് നിർമാണച്ചുമതല വഹിച്ചത്. Read on deshabhimani.com

Related News