20 April Saturday
ഫ്ലോട്ടിങ്‌ സോളാർ പവർ പ്ലാന്റ്‌ പൂർണസജ്ജം

കായൽപ്പരപ്പിൽ ഒഴുകും 
ഹരിതോർജം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കായംകുളം താപനിലയത്തിലെ സോളാർ പ്ലാന്റ്

ഹരിപ്പാട്
കായംകുളം താപനിലയത്തിലെ 92 മെഗാവാട്ട് ഫ്ലോട്ടിങ്‌ സോളാർ പവർ പ്രോജക്റ്റ് പൂർണനിലയിൽ പ്രവർത്തന സജ്ജമായി. 35 മെഗാവാട്ടിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്‌ച കമീഷൻ ചെയ്‌തതോടെ രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പവർപ്ലാന്റായി കായംകുളം നിലയം മാറിയതായി എൻടിപിസി- കായംകുളം ജനറൽ മാനേജർ എസ്‌ കെ റാം പറഞ്ഞു. ഇതോടെ എൻടിപിസി ഗ്രൂപ്പ് സ്ഥാപിച്ച ആർഇ (റിന്യൂവബിൾ എനർജി) ശേഷി രണ്ട്‌ ഗിഗാവാട്ട് കവിഞ്ഞു. 22 മെഗാവാട്ടിന്‌ ബിഎച്ച്‌ഇഎലും  70 മെഗാവാട്ടിന്‌ ടാറ്റ സോളാർ പവർ പ്രോജക്‌ട്‌സ്‌ ലിമിറ്റഡുമാണ് നിർമാണച്ചുമതല വഹിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top