യാത്രയയപ്പ് നൽകി

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം പി പി ചിത്തരഞ്‍ജൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ജില്ല കോ–--ഓർഡിനേഷൻ കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സർവീസിൽനിന്ന്‌ വിരമിച്ച ആർ രാജശേഖരൻ, കെ എസ് പ്രദീപ്, പി എൻ റെജി, വി എൻ അനിൽകുമാർ, ഡി സതീശൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.  ജില്ലാ കോ–-ഓർഡിനേഷൻ കൺവീനർ കെ രഘുനാഥ് അധ്യക്ഷനായി.  ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ആർ ബാബു, വർക്കേഴ്സ് ഫെഡറേഷൻ നേതാവ് എ എം ഷിറാസ്, വർക്കേഴ്സ് അസോസിയേഷൻ നേതാക്കളായ സി ഉണ്ണിക്കൃഷ്‌ണൻ, കെ ശ്രീകാന്ത്, അനിൽകുമാർ, ടി ബി ഭാർഗവൻ, വി സി രാജേഷ്, വിനോദ്, മാത്യു വർഗീസ്, അനിൽകുമാർ, റെജി മോഹൻ, ശശിധരൻ, കെ എച്ച് ലേഖ, പി ആശാലത, കെ ആർ ഷീജ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News