ജീവനക്കാരുടെ ജില്ലാ മാർച്ച്‌ നാളെ

എൻജിഒ യൂണിയൻ ജില്ലാമാർച്ചിന്റെ ഭാഗമായി നടന്ന കോർണർ യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ എൻജിഒ യൂണിയൻ ജില്ലാ മാർച്ച്‌ വ്യാഴാഴ്‌ച നടക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര–-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പുന:സംഘടിപിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും നടത്തുന്നത്.   ആലപ്പുഴയിൽ ബോട്ടുജെട്ടിക്ക് സമീപത്തുനിന്ന്‌ ആരംഭിക്കുന്ന മാർച്ച്‌ ടൗൺഹാളിൽമുന്നിൽ സമാപിക്കും. ധർണ സംസ്ഥാന വൈസ്‌പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്യും.  മാർച്ചിന്റെ പ്രചാരണാർഥം കലക്‌ടറേറ്റിന്‌ സമീപംചേർന്ന കോർണർ യോഗം സംസ്ഥാന സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി സി ശ്രീകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം എൻ അരുൺകുമാർ, ഏരിയ സെക്രട്ടറി വിമൽ വി ദേവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News