29 March Friday

ജീവനക്കാരുടെ ജില്ലാ മാർച്ച്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

എൻജിഒ യൂണിയൻ ജില്ലാമാർച്ചിന്റെ ഭാഗമായി നടന്ന കോർണർ യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
എൻജിഒ യൂണിയൻ ജില്ലാ മാർച്ച്‌ വ്യാഴാഴ്‌ച നടക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര–-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പുന:സംഘടിപിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ചും ധർണയും നടത്തുന്നത്.  
ആലപ്പുഴയിൽ ബോട്ടുജെട്ടിക്ക് സമീപത്തുനിന്ന്‌ ആരംഭിക്കുന്ന മാർച്ച്‌ ടൗൺഹാളിൽമുന്നിൽ സമാപിക്കും. ധർണ സംസ്ഥാന വൈസ്‌പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്യും. 
മാർച്ചിന്റെ പ്രചാരണാർഥം കലക്‌ടറേറ്റിന്‌ സമീപംചേർന്ന കോർണർ യോഗം സംസ്ഥാന സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി സി ശ്രീകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം എൻ അരുൺകുമാർ, ഏരിയ സെക്രട്ടറി വിമൽ വി ദേവ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top