ജില്ലാതല ജനകീയ ചർച്ച

റവന്യൂ വിദ്യാഭ്യാസ ജില്ലാ പാഠ്യപദ്ധതി പരിഷ്‌കരണ ജില്ലാതല ജനകീയ ചർച്ച എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ റവന്യു വിദ്യാഭ്യാസ ജില്ലാ പാഠ്യപദ്ധതി പരിഷ്‌കരണ ജില്ലാതല ജനകീയ ചർച്ച  എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിദ്യാഭ്യാസ ഉപഡയറക്‌ടർ സുജാത പി അധ്യക്ഷയായി. എസ്എസ്‌കെ പ്രോജക്‌ട്‌ കോ ഓർഡിനേറ്റർ ഡി എം രജനീഷ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ വിനീത, വിദ്യാകിരണം മിഷൻ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്,- ബ്ലോക്കുതല, സ്‌കൂൾതല, ബിആർസിതല ചർച്ചയിൽ രൂപീകരിച്ച റിപ്പോർട്ട് ജില്ലാതല ചർച്ചയിൽ അവതരിപ്പിച്ചു.   Read on deshabhimani.com

Related News