എം വി ഗോവിന്ദന് ഊഷ്മള സ്വീകരണം

സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജില്ലയിലെത്തിയ എം വി ഗോവിന്ദനെ ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉപഹാരം നൽകി സ്വീകരിക്കുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ സമീപം


ആലപ്പുഴ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി ആലപ്പുഴയിൽ പൊതുപരിപാടിക്കെത്തിയ എം വി ഗോവിന്ദന് ആലപ്പുഴയുടെ സ്നേഹോഷ്മളമായ സ്വീകരണം. അഴീക്കോടൻ രാഘവൻ ദിനത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളന വേദിയിലായിരുന്നു സ്വീകരണം. ജില്ലാ സെക്രട്ടറി ആർ നാസർ ഷാൾ അണിയിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ, എ എം ആരിഫ്‌ എംപി, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, എം എസ്‌ അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ്, ഏരിയ സെക്രട്ടറിമാർ എന്നിവരും ഉപഹാരങ്ങൾ നൽകി. Read on deshabhimani.com

Related News