ഡിവൈഎഫ്‌ഐ നേതാവിനെ ലഹരിവിൽപ്പനക്കാർ ആക്രമിച്ചു

മര്‍ദനമേറ്റ തോമസ്‌ ജോജോ


ചേർത്തല ഡിവൈഎഫ്‌ഐ കടക്കരപ്പള്ളി മേഖല ജോയിന്റ്‌ സെക്രട്ടറി തോമസ്‌ ജോജോയെ മയക്കുമരുന്ന്‌ ഉൾപ്പെടെ വിൽക്കുന്ന സംഘം ആക്രമിച്ചു. തലയിലും മറ്റും പരിക്കേറ്റ തോമസ്‌ ജോജോയെ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വ്യാഴം വൈകിട്ട്‌ അഞ്ചോടെ കടക്കരപ്പള്ളി ചന്തയ്‌ക്ക്‌ വടക്കുവശത്താണ്‌ സംഭവം. സംഘംചേർന്ന്‌ എത്തിയവർ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. കടക്കരപ്പള്ളി സ്വദേശി അമൽ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അക്രമിസംഘം. മയക്കുമരുന്ന്‌ വിൽപ്പനയ്‌ക്ക്‌ എതിരെ ഡിവൈഎഫ്‌ഐ തുടരുന്ന കാമ്പയിനാണ്‌ അക്രമികളെ പ്രകോപിപ്പിച്ചതെന്ന്‌ കടക്കരപ്പള്ളി മേഖല ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News