25 April Thursday

ഡിവൈഎഫ്‌ഐ നേതാവിനെ ലഹരിവിൽപ്പനക്കാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

മര്‍ദനമേറ്റ തോമസ്‌ ജോജോ

ചേർത്തല
ഡിവൈഎഫ്‌ഐ കടക്കരപ്പള്ളി മേഖല ജോയിന്റ്‌ സെക്രട്ടറി തോമസ്‌ ജോജോയെ മയക്കുമരുന്ന്‌ ഉൾപ്പെടെ വിൽക്കുന്ന സംഘം ആക്രമിച്ചു. തലയിലും മറ്റും പരിക്കേറ്റ തോമസ്‌ ജോജോയെ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വ്യാഴം വൈകിട്ട്‌ അഞ്ചോടെ കടക്കരപ്പള്ളി ചന്തയ്‌ക്ക്‌ വടക്കുവശത്താണ്‌ സംഭവം. സംഘംചേർന്ന്‌ എത്തിയവർ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. കടക്കരപ്പള്ളി സ്വദേശി അമൽ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു അക്രമിസംഘം. മയക്കുമരുന്ന്‌ വിൽപ്പനയ്‌ക്ക്‌ എതിരെ ഡിവൈഎഫ്‌ഐ തുടരുന്ന കാമ്പയിനാണ്‌ അക്രമികളെ പ്രകോപിപ്പിച്ചതെന്ന്‌ കടക്കരപ്പള്ളി മേഖല ഭാരവാഹികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top