എസി റോഡ്‌ നവീകരണം: ഗതാഗത നിരോധനം



ആലപ്പുഴ എസി റോഡിൽ ഒന്നാംകര ഫ്ലൈഓവർ സർവീസ്‌ റോഡ്‌ നിർമാണം തുടങ്ങുന്നതിനാൽ 24 മുതൽ 26 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഒമ്പതുമുതൽ പുലർച്ചെ 5.30 വരെ ഒന്നാംകര പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. എമർജൻസി വാഹനങ്ങളുൾപ്പെടെ കിടങ്ങറ–- വെളിയനാട്‌–- മങ്കൊമ്പ്‌ ബ്ലോക്ക്‌ വഴിയോ വേഴപ്ര–- ചമ്പക്കുളം–- മങ്കൊമ്പ്‌   വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽനിന്നുള്ള വാഹനങ്ങൾ മങ്കൊമ്പ്‌ –-ചമ്പക്കുളം–- വേഴപ്ര വഴിയോ മങ്കൊമ്പ്‌ ബ്ലോക്ക്‌– വെളിയനാട്‌–-  കിടങ്ങറ വഴിയോ തിരിഞ്ഞുപോകണം.  മങ്കൊമ്പ്‌ ഫ്ലൈഓവറിന്റെ സർവീസ്‌ റോഡ്‌ നിർമാണം ആരംഭിക്കുന്ന 27 മുതൽ 29 വരെ രാത്രി ഒമ്പതുമുതൽ പുലർച്ചെ 5.30 വരെ മങ്കൊമ്പ്‌ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വേഴപ്ര–- ചമ്പക്കുളം–- മങ്കൊമ്പ്‌ വഴി ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽനിന്നുള്ള വാഹനങ്ങൾ മങ്കൊമ്പ്‌ –-ചമ്പക്കുളം–- വേഴപ്ര വഴിയും പോകണം. Read on deshabhimani.com

Related News