25 April Thursday

എസി റോഡ്‌ നവീകരണം: ഗതാഗത നിരോധനം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
ആലപ്പുഴ
എസി റോഡിൽ ഒന്നാംകര ഫ്ലൈഓവർ സർവീസ്‌ റോഡ്‌ നിർമാണം തുടങ്ങുന്നതിനാൽ 24 മുതൽ 26 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഒമ്പതുമുതൽ പുലർച്ചെ 5.30 വരെ ഒന്നാംകര പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. എമർജൻസി വാഹനങ്ങളുൾപ്പെടെ കിടങ്ങറ–- വെളിയനാട്‌–- മങ്കൊമ്പ്‌ ബ്ലോക്ക്‌ വഴിയോ വേഴപ്ര–- ചമ്പക്കുളം–- മങ്കൊമ്പ്‌   വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽനിന്നുള്ള വാഹനങ്ങൾ മങ്കൊമ്പ്‌ –-ചമ്പക്കുളം–- വേഴപ്ര വഴിയോ മങ്കൊമ്പ്‌ ബ്ലോക്ക്‌– വെളിയനാട്‌–-  കിടങ്ങറ വഴിയോ തിരിഞ്ഞുപോകണം.
 മങ്കൊമ്പ്‌ ഫ്ലൈഓവറിന്റെ സർവീസ്‌ റോഡ്‌ നിർമാണം ആരംഭിക്കുന്ന 27 മുതൽ 29 വരെ രാത്രി ഒമ്പതുമുതൽ പുലർച്ചെ 5.30 വരെ മങ്കൊമ്പ്‌ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വേഴപ്ര–- ചമ്പക്കുളം–- മങ്കൊമ്പ്‌ വഴി ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽനിന്നുള്ള വാഹനങ്ങൾ മങ്കൊമ്പ്‌ –-ചമ്പക്കുളം–- വേഴപ്ര വഴിയും പോകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top