പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാസ്‌ക്



മാന്നാർ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക്‌ സമഗ്ര ശിക്ഷ കേരള, ചെങ്ങന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ മാസ്‌കും സുരക്ഷ നിർദ്ദേശങ്ങൾ അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്‌തു. സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ജി കൃഷ്‌ണകുമാർ ഉദ്‌ഘാടനം ചെയ്‌തു.  പ്രിൻസിപ്പൽ രശ്‌മി ഗോപാലകൃഷ്‌ണൻ, പ്രഥമാധ്യാപിക സ്‌മിത എസ് കുറുപ്പ്, എൻഎസ്എസ് കോ ഓർഡിനേറ്റർ ആർ രാജി, ആർ ബിജി, സുചിത്രദേവി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News