രക്തസാക്ഷികളുടെ നാമത്തിൽ 
പ്രകാശിപ്പിച്ചു

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 'രക്തസാക്ഷികളുടെ നാമത്തിൽ " എന്ന പുസ്തകം 
സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രകാശിപ്പിക്കുന്നു


ആലപ്പുഴ  എസ് എഫ് ഐ അഖിലേന്ത്യസമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 'രക്തസാക്ഷികളുടെ നാമത്തിൽ" എന്ന പുസ്‌തകം സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രകാശിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എ അക്ഷയ്, ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്, എഡിറ്റർ ജിഷ്‌ണു എം കുമാർ എന്നിവർ പങ്കെടുത്തു. വിദ്യാർഥി സമരപോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തെ എസ്എഫ്ഐയിലെ മുഴുവൻ രക്തസാക്ഷികളുടെ ലഘുവിവരണവും ആനുകാലികവിഷയങ്ങളിലെ എസ്എഫ്ഐ സംസ്ഥാന -ദേശീയനേതൃത്വങ്ങളുടെ പ്രതികരണങ്ങളുമാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്.   Read on deshabhimani.com

Related News