25 April Thursday

രക്തസാക്ഷികളുടെ നാമത്തിൽ 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 'രക്തസാക്ഷികളുടെ നാമത്തിൽ " എന്ന പുസ്തകം 
സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രകാശിപ്പിക്കുന്നു

ആലപ്പുഴ 
എസ് എഫ് ഐ അഖിലേന്ത്യസമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ 'രക്തസാക്ഷികളുടെ നാമത്തിൽ" എന്ന പുസ്‌തകം സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രകാശിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എ അക്ഷയ്, ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്, എഡിറ്റർ ജിഷ്‌ണു എം കുമാർ എന്നിവർ പങ്കെടുത്തു.
വിദ്യാർഥി സമരപോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തെ എസ്എഫ്ഐയിലെ മുഴുവൻ രക്തസാക്ഷികളുടെ ലഘുവിവരണവും ആനുകാലികവിഷയങ്ങളിലെ എസ്എഫ്ഐ സംസ്ഥാന -ദേശീയനേതൃത്വങ്ങളുടെ പ്രതികരണങ്ങളുമാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top