സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂൾ 
വിജയികൾ



ആലപ്പുഴ ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്ബുമായി ചേർന്ന്‌ എക്‌സ്‌ട്ര മാർക്ക്‌ സംഘടിപ്പിച്ച ജില്ലാ യൂത്ത്‌ അണ്ടർ–-14 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പൊള്ളേത്തൈ സെന്റ്‌ ജോസഫ്‌ പബ്ലിക്‌ സ്‌കൂൾ വിജയികളായി. മാവേലിക്കര പെൺകുട്ടികളുടെ ഫൈനലിൽ വിദ്യാധിരാജ വിദ്യാപീഠത്തെയും ആൺകുട്ടികളുടെ ഫൈനലിൽ കുറുപ്പൻകുളങ്ങര ശ്രീശങ്കര ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിനെയുമാണ്‌ തോൽപ്പിച്ചത്‌. വിജയികൾക്കായി അനുപമ, ഷെറിൻ ബെന്നി, ബ്രോസ്‌നൻ, അഭിഷേക്‌ എന്നിവർ ഗോൾ നേടി. Read on deshabhimani.com

Related News