വിറകുപുരയ്‌ക്ക്‌ തീപിടിച്ചു

കല്ലിശ്ശേരി പടിഞ്ഞാറേപ്പുരയ്‍ക്കൽ ജോസഫ് കുരുവിളയുടെ വിറക്പുരയ്‍ക്ക് തീ പിടിച്ചത് അഗ്നിശമന സേന അണയ്‍ക്കുന്നു


ചെങ്ങന്നൂർ കല്ലിശേരി പടിഞ്ഞാറേപ്പുരയ്‌ക്കൽ ജോസഫ് കുരുവിളയുടെ വീടിനോട് ചേർന്ന വിറക്‌ പുരയ്‌ക്ക്‌ തീപിടിച്ചു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിനാണ്‌ സംഭവം. അടുപ്പിൽനിന്നാണ്‌ തീ പടർന്നത്‌. ചെങ്ങന്നൂർ, തിരുവല്ല ഫയർ സ്‌റ്റേഷനുകളിലെ അഗ്നിശമന സേനാഗംങ്ങളും പൊലീസും ചേർന്ന്‌ തീയണച്ചു. വിറകുപുരയുടെ മേൽക്കൂരയടക്കം കത്തി. 50,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. സ്‌റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, സീനിയർ ഫയർ ഓഫീസർ എം നൗഷാദ്, ഓഫീസർമാരായ സജുകുമാർ, രതീഷ് ചന്ദ്രൻ, ശ്രീരൂപ്, സഞ്ജയൻ, ഡ്രൈവർമാരായ അനീഷ്, ബിജു, എസ് ഐ  എസ് നിതീഷ്, സിപിഒ മാരായ ബാലകൃഷ്‌ണൻ, ഷൈൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News