26 April Friday

വിറകുപുരയ്‌ക്ക്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കല്ലിശ്ശേരി പടിഞ്ഞാറേപ്പുരയ്‍ക്കൽ ജോസഫ് കുരുവിളയുടെ വിറക്പുരയ്‍ക്ക് തീ പിടിച്ചത് അഗ്നിശമന സേന അണയ്‍ക്കുന്നു

ചെങ്ങന്നൂർ
കല്ലിശേരി പടിഞ്ഞാറേപ്പുരയ്‌ക്കൽ ജോസഫ് കുരുവിളയുടെ വീടിനോട് ചേർന്ന വിറക്‌ പുരയ്‌ക്ക്‌ തീപിടിച്ചു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിനാണ്‌ സംഭവം. അടുപ്പിൽനിന്നാണ്‌ തീ പടർന്നത്‌. ചെങ്ങന്നൂർ, തിരുവല്ല ഫയർ സ്‌റ്റേഷനുകളിലെ അഗ്നിശമന സേനാഗംങ്ങളും പൊലീസും ചേർന്ന്‌ തീയണച്ചു.
വിറകുപുരയുടെ മേൽക്കൂരയടക്കം കത്തി. 50,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. സ്‌റ്റേഷൻ ഓഫീസർ സുനിൽ ജോസഫ്, സീനിയർ ഫയർ ഓഫീസർ എം നൗഷാദ്, ഓഫീസർമാരായ സജുകുമാർ, രതീഷ് ചന്ദ്രൻ, ശ്രീരൂപ്, സഞ്ജയൻ, ഡ്രൈവർമാരായ അനീഷ്, ബിജു, എസ് ഐ  എസ് നിതീഷ്, സിപിഒ മാരായ ബാലകൃഷ്‌ണൻ, ഷൈൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top