ഉല്ലാസയാത്ര ട്രിപ്പുകൾക്ക് 
തിരക്കേറുന്നു



കായംകുളം കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായംകുളത്തുനിന്ന്‌ ആരംഭിച്ച വാഗമൺ - പരുന്തുംപാറ, കായംകുളം -മലക്കപ്പാറ, കായംകുളം സാഗര റാണികടൽ യാത്ര എന്നീ  ട്രിപ്പുകൾക്ക് തിരക്കേറുന്നു. കായംകുളം വാഗമൺ പരുന്തുംപാറ യാത്രയുടെ ഏട്ടാമത് ട്രിപ്പ് ഞായർ പുലർച്ചെ 5.30ന്  പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന വിധമാണ്‌  ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 550 രൂപയാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റുകൾ റിസർവ് ചെയ്യണം. വിവരങ്ങൾക്ക് പി ആനന്ദക്കുട്ടൻ:  9605440234, എ പി റെജി:- 9400441002 Read on deshabhimani.com

Related News