പാമ്പുകടിയേറ്റ്‌ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് ഇൻഷുറൻസ്‌ തുക കൈമാറി



അമ്പലപ്പുഴ ജോലിക്കിടെ പാമ്പുകടിയേറ്റ്‌ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക കൈമാറി. മത്സ്യ അനുബന്ധ തൊഴിലാളി അംഗം കൂടിയായിരുന്ന പുറക്കാട് പഞ്ചായത്ത് 18–--ാം വാർഡ് പുത്തൻപറമ്പിൽ യമുനയുടെ കുടുംബത്തിനാണ് മരണാനന്തര അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ നൽകിയത്. എച്ച് സലാം എംഎൽഎയിൽനിന്ന് യമുനയുടെ ഭർത്താവ് അനി തുക ഏറ്റുവാങ്ങി. പുറക്കാട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എ എസ് സുദർശനൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, പഞ്ചായത്തംഗങ്ങളായ ആർ രാഹുൽ, മനോജ്, ആർ സുനി, തോട്ടപ്പള്ളി ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ തോമസ്, കെ അശോകൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News