19 April Friday

പാമ്പുകടിയേറ്റ്‌ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് ഇൻഷുറൻസ്‌ തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
അമ്പലപ്പുഴ
ജോലിക്കിടെ പാമ്പുകടിയേറ്റ്‌ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക കൈമാറി. മത്സ്യ അനുബന്ധ തൊഴിലാളി അംഗം കൂടിയായിരുന്ന പുറക്കാട് പഞ്ചായത്ത് 18–--ാം വാർഡ് പുത്തൻപറമ്പിൽ യമുനയുടെ കുടുംബത്തിനാണ് മരണാനന്തര അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ നൽകിയത്. എച്ച് സലാം എംഎൽഎയിൽനിന്ന് യമുനയുടെ ഭർത്താവ് അനി തുക ഏറ്റുവാങ്ങി. പുറക്കാട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എ എസ് സുദർശനൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, പഞ്ചായത്തംഗങ്ങളായ ആർ രാഹുൽ, മനോജ്, ആർ സുനി, തോട്ടപ്പള്ളി ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ തോമസ്, കെ അശോകൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top