പ്രകാശം പൊഴിച്ച്‌ സുന്ദരപാത

ആലപ്പുഴ ബൈപാസിന്റെ പെയിന്റിങ് ജോലികള്‍ അവസാനഘട്ടത്തില്‍


  ആലപ്പുഴ ദേശീയപാത - 47ന്റെ സമാന്തരറോഡായ ആലപ്പുഴ  ബൈപാസ് ഉദ്ഘാടനത്തിന്‌ കൗൺഡൗൺ തുടങ്ങി. നാടിന് സമർപ്പിക്കാൻ ഇനി അഞ്ചുനാൾ. ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങുകയാണ് ബൈപ്പാസ്. വൈകിട്ട് ബീച്ചിൽനിന്ന് നോക്കിയാലറിയാം പാതയുടെ മനോഹാരിത. വൈദ്യുത വിളക്കുകൾ തെളിഞ്ഞ ബൈപ്പാസിന്റെ രാത്രി കാഴ്‌ച കമനീയം. അറബിക്കടൽകണ്ട് യാത്ര ചെയ്യാം.   ആലപ്പുഴ സൗത്ത്, നോർത്ത്, ടൗൺ എന്നീ ഇലക്‌ട്രിക്കൽ സെക്ഷനുകളിൽനിന്നാണ് ബൈപ്പാസിലെ വിളക്കുകളിലേക്ക്‌ വൈദ്യുതി എത്തിക്കുന്നത്. കൊമ്മാടിയിലും കളർകോടും സൂചന വിളക്കുകളുമുണ്ട്. സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കി. വിളക്കുകൾ തെളിച്ച് ട്രയലും നടത്തി.  ഇരുവശങ്ങളിലുമായി അഞ്ഞൂറോളം വിളക്ക്‌ സ്ഥാപിച്ചിട്ടുണ്ട്‌.   വൈദ്യുത വിളക്കുകൾ മന്ത്രി ജി സുധാകരൻ അടുത്ത ദിവസം സ്വിച്ച് ഓൺ ചെയ്യും.  28 ന് വാഹനങ്ങൾ ഓടി തുടങ്ങുന്നതോടെ ഈ പ്രദേശമാകെ രാത്രി പ്രകാശപൂരിതമാകും. Read on deshabhimani.com

Related News