29 March Friday
ഉദ്ഘാടനത്തിന്‌ കൗണ്ട് ഡൗൺ തുടങ്ങി

പ്രകാശം പൊഴിച്ച്‌ സുന്ദരപാത

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ആലപ്പുഴ ബൈപാസിന്റെ പെയിന്റിങ് ജോലികള്‍ അവസാനഘട്ടത്തില്‍

 
ആലപ്പുഴ
ദേശീയപാത - 47ന്റെ സമാന്തരറോഡായ ആലപ്പുഴ  ബൈപാസ് ഉദ്ഘാടനത്തിന്‌ കൗൺഡൗൺ തുടങ്ങി. നാടിന് സമർപ്പിക്കാൻ ഇനി അഞ്ചുനാൾ. ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങുകയാണ് ബൈപ്പാസ്. വൈകിട്ട് ബീച്ചിൽനിന്ന് നോക്കിയാലറിയാം പാതയുടെ മനോഹാരിത. വൈദ്യുത വിളക്കുകൾ തെളിഞ്ഞ ബൈപ്പാസിന്റെ രാത്രി കാഴ്‌ച കമനീയം. അറബിക്കടൽകണ്ട് യാത്ര ചെയ്യാം. 
 ആലപ്പുഴ സൗത്ത്, നോർത്ത്, ടൗൺ എന്നീ ഇലക്‌ട്രിക്കൽ സെക്ഷനുകളിൽനിന്നാണ് ബൈപ്പാസിലെ വിളക്കുകളിലേക്ക്‌ വൈദ്യുതി എത്തിക്കുന്നത്. കൊമ്മാടിയിലും കളർകോടും സൂചന വിളക്കുകളുമുണ്ട്. സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കി. വിളക്കുകൾ തെളിച്ച് ട്രയലും നടത്തി.  ഇരുവശങ്ങളിലുമായി അഞ്ഞൂറോളം വിളക്ക്‌ സ്ഥാപിച്ചിട്ടുണ്ട്‌. 
 വൈദ്യുത വിളക്കുകൾ മന്ത്രി ജി സുധാകരൻ അടുത്ത ദിവസം സ്വിച്ച് ഓൺ ചെയ്യും.  28 ന് വാഹനങ്ങൾ ഓടി തുടങ്ങുന്നതോടെ ഈ പ്രദേശമാകെ രാത്രി പ്രകാശപൂരിതമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top