രക്ഷാപ്രവർത്തനം ഹൈസ്‌പീഡിൽ

ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ച സ്‍പീഡ് റെസ്‍ക്യൂ ബോട്ട്


ആലപ്പുഴ ജലാശയങ്ങൾ നിറഞ്ഞ പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനത്തിന്‌ അഗ്നിരക്ഷാ സേനയ്‌ക്ക്‌ ഇനി വേഗംകൂടിയ ആധുനിക ബോട്ട്‌. ദുരന്ത നിവാരണത്തിന്‌ ഉപയോഗിക്കാൻ അനുവദിച്ച 14 സ്​പീഡ്​ റെസ്​ക്യൂ ബോട്ടുകളിൽ ആദ്യഘട്ടമായി ആറെണ്ണം ആലപ്പുഴയിലെത്തിച്ചു. ജലാശയങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ​​ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയങ്ങൾക്കാണ് ആധുനിക ബോട്ടുകള്‍.     കണ്ടെയ്​നർ ലോറികളിലാണ് വ്യാഴാഴ്‌ച രാവിലെ ഇവ എത്തിച്ചത്‌. സാങ്കേതികാനുമതി ലഭിച്ചശേഷം വിദഗ്​ധരുടെ മേൽനോട്ടത്തിൽ ​ബോട്ടുകൾ വെള്ളത്തിലിറക്കി പരിശോധന നടത്തി ആലപ്പുഴയടക്കം നിലയങ്ങൾക്ക്‌ കൈമാറും.  നേരത്തെയുണ്ടായിരുന്ന റെസ്‌ക്യൂ ബോട്ടുകളെക്കാൾ വേ​ഗത്തില്‍ കൂടുതൽ ദൂരമെത്താനാകുന്ന എൻജിനും സ്​റ്റിയറിങും സെൽഫ്​ സ്‌റ്റാർട്ടുമുണ്ട്​. രണ്ടു ദിവസത്തിനകം ബോട്ടുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ്​ അധികൃതർ. Read on deshabhimani.com

Related News