4 സ്‌കൂളിന്‌ നൂറുമേനി

പ്ലസ്ടു മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്ക് മധുരം നൽകുന്ന 
ആലപ്പുഴ എസ്ഡിവി ഹയർ സെക്കൻഡറി സ്‍കൂൾ അധ്യാപകർ


ആലപ്പുഴ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച നാല്‌ സ്‌കൂളുണ്ട്‌. കഴിഞ്ഞവർഷം ആറായിരുന്നു. ഈ വർഷം മുഴുവൻ കുട്ടികളും വിജയിച്ച സ്‌കൂളുകൾ (കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ): ഗവ. എച്ച്​എസ്​എസ്​ കാക്കാഴം (109), കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​എസ്​എസ്​ അമ്പലപ്പുഴ (109), ശ്രീഭുവനേശ്വരി ഇഎം എച്ച്​എസ്​എസ്​ മാന്നാർ (17),  സെന്റ്‌​ ആൻസ്​ ജിഎച്ച്​എസ്എസ്‌​ അങ്ങാടിക്കൽ ചെങ്ങന്നൂർ (6).    ഇതിൽ കാക്കാഴം ഗവ. എച്ച്​എസ്​എസും അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്​എസ്​എസും സർക്കാർ വിദ്യാലയങ്ങളാണ്‌. സംസ്ഥാനത്ത് നൂറുശതമാനം വിജയം നേടിയ മൂന്നെണ്ണത്തിലെ രണ്ടെണ്ണമാണിവ. കെ കെ കുഞ്ചുപിള്ള സ്‌കൂൾ കഴിഞ്ഞ വർഷവും നൂറുമേനി കൊയ്‌തിരുന്നു. Read on deshabhimani.com

Related News