വയലാർ പഞ്ചായത്തിന് പുരസ്‌കാരം

പട്ടികജാതി-– വർഗ വിഭാഗങ്ങൾക്കുള്ള പദ്ധതിച്ചെലവ് പൂർണമായി വിനിയോഗിച്ചതിനുള്ള പുരസ്‍കാരം 
മന്ത്രി എം വി ഗോവിന്ദൻ വയലാർ പഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജിക്ക് കെെമാറുന്നു


വയലാർ പട്ടികജാതി- വർഗവിഭാഗങ്ങള്‍ക്കുള്ള പദ്ധതിത്തുക നൂറു ശതമാനവും വിനിയോഗിച്ചതിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം വയലാര്‍ പഞ്ചായത്തിന്‌. തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദനിൽ നിന്ന് പ്രസിഡന്റ് കവിത ഷാജി പുരസ്‌കാരം ഏറ്റുവാങ്ങി. 21,65,428 രൂപയാണ് 11 പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. Read on deshabhimani.com

Related News