ബാലസഭ സംഗമം

മാരാരിക്കുളം വടക്ക് പഞ്ചായത്ത് സിഡിഎസ്‌ സംഘടിപ്പിച്ച 
ബാലസംഗമത്തിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ ക്ലാസ്


മാരാരിക്കുളം മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ബാലസഭ സംഗമം സ്ഥിരംസമിതി അധ്യക്ഷൻ സുഖലാൽ ഉദ്ഘാടനംചെയ്‌തു. നവരശ്‌മി വായനശാല ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ചെയർപേഴ്സൺ അനിജി മനോജ് അധ്യക്ഷയായി. ബ്ലോക്ക് കോ ഓർഡിനേറ്റർ സോണി, സനില ബോസ്, അജയൻ, ജിജിമോൾ എന്നിവർ പങ്കെടുത്തു. സൂര്യ മോട്ടിവേഷൻ ക്ലാസെടുത്തു. കുട്ടികളുടെ കലാപരിപാടി അരങ്ങേറി. Read on deshabhimani.com

Related News