സ്‌നേഹതീരം ട്രസ്‌റ്റ്‌ ഭിന്നശേഷി ഉപകരണങ്ങൾ നൽകി

കായംകുളം ബിആർസിക്ക്‌ സ്‌നേഹതീരം ട്രസ്‌റ്റ്‌ നൽകിയ ഭിന്നശേഷി ഉപകരണങ്ങൾ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ് എറ്റുവാങ്ങുന്നു


കായംകുളം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക്‌ കൂട്ടായ്‌മ സ്‌നേഹതീരം ട്രസ്റ്റ്‌ കായംകുളം ബിആർസിയിൽ ഭിന്നശേഷി ഉപകരണങ്ങളും പഠനോപകരണങ്ങളും നൽകി. ബിആർസി ഓട്ടിസം സെന്ററിൽ നടന്ന ചടങ്ങിൽ സ്നേഹതീരം ചെയർമാൻ ജിതിൻനായർ അധ്യക്ഷനായി. നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ്‌ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബിആർസി പ്രോജക്ട്‌ ഓഫീസർ എസ് ദീപ, ഗായത്രി വി നായർ, സിയാദ് ഹമീദ്, മുകേഷ്, ബിന്ദു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News