19 April Friday

സ്‌നേഹതീരം ട്രസ്‌റ്റ്‌ ഭിന്നശേഷി ഉപകരണങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കായംകുളം ബിആർസിക്ക്‌ സ്‌നേഹതീരം ട്രസ്‌റ്റ്‌ നൽകിയ ഭിന്നശേഷി ഉപകരണങ്ങൾ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ് എറ്റുവാങ്ങുന്നു

കായംകുളം
ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക്‌ കൂട്ടായ്‌മ സ്‌നേഹതീരം ട്രസ്റ്റ്‌ കായംകുളം ബിആർസിയിൽ ഭിന്നശേഷി ഉപകരണങ്ങളും പഠനോപകരണങ്ങളും നൽകി. ബിആർസി ഓട്ടിസം സെന്ററിൽ നടന്ന ചടങ്ങിൽ സ്നേഹതീരം ചെയർമാൻ ജിതിൻനായർ അധ്യക്ഷനായി. നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ്‌ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബിആർസി പ്രോജക്ട്‌ ഓഫീസർ എസ് ദീപ, ഗായത്രി വി നായർ, സിയാദ് ഹമീദ്, മുകേഷ്, ബിന്ദു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top