എസ്എഫ്ഐ പഠനക്യാമ്പ് തുടങ്ങി

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് മാവേലിക്കര പുന്നമൂട് ജീവാരാം ഓഡിറ്റോറിയത്തിൽ തുടങ്ങി. സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ ഉദ്ഘാടനംചെ്‌യതു. ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി എ എ അക്ഷയ്, സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്,  വൈഭവ് ചാക്കോ, രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക് സി തോമസ് "മാധ്യമങ്ങളുടെ രാഷ്‌ട്രീയം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്യാമ്പ് ഞായറാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News