മില്‍മ റിച്ച് പാല്‍ 
ഇന്നുമുതല്‍ വിപണിയില്‍



അമ്പലപ്പുഴ മിൽമ പുന്നപ്ര സെൻട്രൽ പ്രോഡക്‌ട്‌സ്‌ ഡയറിയിൽനിന്ന് സ്‌റ്റാൻഡേറൈസ്ഡ് പാലായ മിൽമ റിച്ച് വ്യാഴാഴ്‍ച മുതല്‍ വിപണിയില്‍. 4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഘടകങ്ങളുമടങ്ങിയ മിൽമ റിച്ച് പാൽ 500 മില്ലി ഗ്രാം അളവിൽ പച്ചനിറത്തിലുള്ള കവറിലാണ് ലഭിക്കുക. പായസവും മധുര പലഹാരങ്ങളും ഉണ്ടാക്കുന്നതിന് ഉത്തമമായ മിൽമ റിച്ച് കുട്ടികൾക്ക് പോഷക സമൃദ്ധമായ പാലെന്ന നിലയിലും ഉപയോഗപ്പെടുത്താം. പാലിനൊപ്പം വ്യത്യസ്‌ത ആവശ്യങ്ങൾക്കുള്ള രണ്ട് തരം മിൽമാ തൈരും ലഭ്യമാണെന്ന്‌ അംഗീകൃത ഏജൻസികളിൽനിന്ന് വാങ്ങാന്‍ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും മാനേജർ പറഞ്ഞു.   Read on deshabhimani.com

Related News