28 March Thursday

മില്‍മ റിച്ച് പാല്‍ 
ഇന്നുമുതല്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
അമ്പലപ്പുഴ
മിൽമ പുന്നപ്ര സെൻട്രൽ പ്രോഡക്‌ട്‌സ്‌ ഡയറിയിൽനിന്ന് സ്‌റ്റാൻഡേറൈസ്ഡ് പാലായ മിൽമ റിച്ച് വ്യാഴാഴ്‍ച മുതല്‍ വിപണിയില്‍. 4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഘടകങ്ങളുമടങ്ങിയ മിൽമ റിച്ച് പാൽ 500 മില്ലി ഗ്രാം അളവിൽ പച്ചനിറത്തിലുള്ള കവറിലാണ് ലഭിക്കുക. പായസവും മധുര പലഹാരങ്ങളും ഉണ്ടാക്കുന്നതിന് ഉത്തമമായ മിൽമ റിച്ച് കുട്ടികൾക്ക് പോഷക സമൃദ്ധമായ പാലെന്ന നിലയിലും ഉപയോഗപ്പെടുത്താം. പാലിനൊപ്പം വ്യത്യസ്‌ത ആവശ്യങ്ങൾക്കുള്ള രണ്ട് തരം മിൽമാ തൈരും ലഭ്യമാണെന്ന്‌ അംഗീകൃത ഏജൻസികളിൽനിന്ന് വാങ്ങാന്‍ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും മാനേജർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top