കുരുന്നുകളെ എഴുത്തുവഴിയിൽ
കെെപിടിച്ച് വായനച്ചങ്ങാത്തം

വായനച്ചങ്ങാത്തം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്യുന്നു


 ആലപ്പുഴ കുട്ടികളെ എഴുത്തിന്റെ വഴിയിലേക്ക്‌ നയിക്കാൻ സമഗ്രശിക്ഷാ കേരളത്തിന്റെ വായനച്ചങ്ങാത്തം പദ്ധതി. സോണൽ എസ് ആർ ജി പരിശീലനം സോഷ്യോ ഇക്കണോമിക്‌സ്‌ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. തെക്കൻ ജില്ലകളിൽനിന്നുള്ള 43 അധ്യാപകർക്ക് സംസ്ഥാന റിസോഴ്സ് പേഴ്സന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം നൽകി. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്‌ട്‌ കോ–- ഓർഡിനേറ്റർ ഡി എം രജനീഷ് അധ്യക്ഷനായി. ഗാനരചയിതാവ്‌ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികളെ മാതൃഭാഷയിൽ സ്വതന്ത്ര രചനാശേഷിയുള്ളവരാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. രക്ഷിതാക്കളെക്കൂടി പങ്കാളിയാക്കുന്നതാണ്‌ പദ്ധതി. വീട്ടുലൈബ്രറി, അയൽപക്ക ലൈബ്രറി എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും പ്രവർത്തനം.ഡിപിഒ കെ ജി വിൻസെന്റ്, ബിപിസി  ടി ഒ സെൽമോൻ എന്നിവർ സംസാരിച്ചു. ഡിപിഒ ഇമ്മാനുവേൽ ടി ആന്റണി സ്വാഗതവും ഡിപിഒ പി എ സിന്ധു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News