‘മീമി’ ആപ്പ്‌ 
ആലപ്പുഴയിലും



ആലപ്പുഴ കറിവയ്‌ക്കാൻ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കുന്ന  മീമീ ആപ്പിന്റെ  സേവനം ഇനി ആലപ്പുഴ ജില്ലയിലും. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ പരിവർത്തനം പദ്ധതിയുടെ ഭാഗമായ ഈ ആപ്പിന്റെ സേവനം  ആറ്‌ നഗരസഭകളിലും  20 പഞ്ചായത്തുകളിലുമാണ്‌ ലഭ്യമാകുക. https://play.google.com/store/apps/details എന്ന ലിങ്കിലൂടെയോ അല്ലെങ്കിൽ പ്ലേ സ്‌റ്റോറിലൂടെയോ  ആപ്പ് ഡൗൺലോഡ്‌ ചെയ്യാം.  മീമീ സ്‌റ്റോറുകൾ തുറക്കാൻ താൽപ്പര്യമുള്ളവർ  www.parivarthanam.org വെബ്സൈറ്റിലോ 91 9383454647 ഫോൺ നമ്പറിലോ ബന്ധപ്പെടണം. Read on deshabhimani.com

Related News