ഇലക്ട്രോ ഫിസിയോളജി ലാബ് ഇന്നുതുറക്കും



ചെങ്ങന്നൂർ ഡോ. കെ എം ചെറിയാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസയൻസിൽ   ഹൃദ്രോഗ ചികിത്സാരംഗത്ത് ആധുനിക സംവിധാനം ഇലക്‌ട്രോ ഫിസിയോളജി ലാബ്‌ തുറക്കുന്നു. തിങ്കളാഴ്‌ച രാവിലെ കെസ്ഐഡിസി എംഡി എം ജി രാജമണിക്യം ഉദ്‌ഘാടനംചെയ്യും.  ഹൃദയത്തിന്റെ അസാധാരണ താളം മനസിലാക്കാൻ സഹായിക്കുന്ന ചികിത്സാ സംവിധാനമാണിത്‌.  ഗൈനക്കോളജി ആൻഡ് ഒബ്‌സ്‌റ്റിട്രിക്‌സ്‌ സെന്ററിന്റെ ഫീറ്റോമറ്റേർണ  മെഡിസിൻ വിഭാഗം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി ഉദ്‌ഘാടനംചെയ്യും. ചെലവ്‌ കുറഞ്ഞ പെട്ടെന്ന് ചികിത്സ ലഭ്യമാകുന്ന ഫാസ്‌റ്റ്‌ ട്രാക്ക് വിഭാഗം ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ ഫാ. അലക്‌സാണ്ടർ  കൂടാരത്തിലും മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻപിള്ളയും ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com

Related News