പാടശേഖരങ്ങളിൽ മുഞ്ഞ സാന്നിധ്യം



മങ്കൊമ്പ്  വിതച്ച് 10 ദിവസം മുതൽ 85 ദിവസം വരെ പ്രായമായ കായൽ നിലങ്ങളിലും തകഴി, അമ്പലപ്പുഴ തെക്ക്, ആലപ്പുഴ, മണ്ണഞ്ചേരി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിലും മുഞ്ഞയുടെ സാന്നിധ്യം. മിക്കയിടങ്ങളിലും  മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികളെയും കാണുന്നുണ്ട്. 15 ദിവസം മുതലേ  കർഷകർ വളരെ കരുതലോടെ നോക്കണം. സാങ്കേതിക നിർദേശപ്രകാരമല്ലാതെ ഒരിടത്തും രാസകീടനാശിനികൾ പ്രയോഗിക്കരുത്.    നിലവിൽ രാസകീടനാശിനികൾ പ്രയോഗിക്കേണ്ട സാഹചര്യം എവിടെയുമില്ല. മണ്ണിന്റെ ഉയർന്ന അമ്ലതയുണ്ടാക്കുന്ന വിള ആരോഗ്യ പ്രശ്നങ്ങളാണ് കൂടുതലായും കാണുന്നത്. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും  മുഞ്ഞയുടെ വംശവർദ്ധനവിന് ഇടയാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെ  സഹായ തേടാം. ഫോൺ. 7559908639. Read on deshabhimani.com

Related News