വള്ളികുന്നത്ത്‌ ആദ്യഡോസ്‌ സമ്പൂർണം



ചാരുംമൂട്    വള്ളികുന്നം  പഞ്ചായത്തിൽ 18 വയസുകഴിഞ്ഞ എല്ലാവർക്കും ഒരു ഡോസ് കോവിഡ് വാക്സിൻ നൽകിയെന്ന്‌ പ്രസിഡന്റ്‌ ബിജി പ്രസാദ്‌ അറിയിച്ചു. കോവിഡ് ബാധിതരും മറ്റ് അസുഖമുള്ളവരും മാത്രമാണ് ഇനി വാക്സിൻ സ്വീകരിക്കേണ്ടത്‌. ഇതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും രാഷ്ട്രീയകക്ഷി അംഗങ്ങളെയും ജനപ്രതിനിധികളെയും സന്നദ്ധപ്രവർത്തകരെയും പൊലീസിനെയും പ്രസിഡന്റ്‌ അഭിനന്ദിച്ചു. Read on deshabhimani.com

Related News