മദ്യം പിടിച്ചെടുത്തു



ചാരുംമൂട് നൂറനാട് എക്‌സൈസ്  പരിശോധനയിൽ 31 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. പൂഴിക്കാട് തടത്തിവിള പുത്തൻവീട്ടിൽ പ്രസാദി (50) ന്റെ കുടശ്ശനാട്ടുള്ള റെസ്‌റ്റോറന്റിന്‌ പിന്നിലാണ്‌ മദ്യം സൂക്ഷിച്ചത്‌. ആവശ്യക്കാർക്ക് സ്‌കൂട്ടറിൽ എത്തിച്ചാണ്‌ മദ്യം വിറ്റതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസാദിനെതിരെ കേസെടുത്തു. റേഞ്ച് പ്രിവന്റീവ് ഓഫീസർ സി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ പി സജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ജി രാജീവ്, ഡ്രൈവർ ആർ സന്ദീപ്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News