26 April Friday

മദ്യം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
ചാരുംമൂട്
നൂറനാട് എക്‌സൈസ്  പരിശോധനയിൽ 31 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. പൂഴിക്കാട് തടത്തിവിള പുത്തൻവീട്ടിൽ പ്രസാദി (50) ന്റെ കുടശ്ശനാട്ടുള്ള റെസ്‌റ്റോറന്റിന്‌ പിന്നിലാണ്‌ മദ്യം സൂക്ഷിച്ചത്‌. ആവശ്യക്കാർക്ക് സ്‌കൂട്ടറിൽ എത്തിച്ചാണ്‌ മദ്യം വിറ്റതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസാദിനെതിരെ കേസെടുത്തു. റേഞ്ച് പ്രിവന്റീവ് ഓഫീസർ സി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ പി സജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ജി രാജീവ്, ഡ്രൈവർ ആർ സന്ദീപ്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top