ശോഭന ജോർജ് 
രാജിവച്ചു



ചെങ്ങന്നൂർ ഖാദി ബോർഡ് വൈസ്ചെയർപേഴ്സൺ സ്ഥാനം ശോഭന ജോർജ് രാജിവച്ചു. ചെങ്ങന്നൂരിൽ  വാർത്താസമ്മേളനത്തിലാണ് രാജി വാർത്ത അറിയിച്ചത്. കഴിഞ്ഞ മൂന്നരവർഷം ഖാദി ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കേണ്ട ഉത്സവനാളുകളിലെല്ലാം വെള്ളപ്പൊക്കം, കോവിഡ് അടക്കം പ്രതിസന്ധികളായിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ഖാദി ബോർഡിനെ പുരോഗതിയിലേക്ക് നയിക്കാനായി.  മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചശേഷമാണ് രാജിവച്ചത്.  കോർപറേഷൻ അധ്യക്ഷരുൾപ്പെടെ പദവികളിലുള്ളവർ തുടരേണ്ടതില്ല എന്ന നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും  ശോഭന ജോർജ് പറഞ്ഞു. Read on deshabhimani.com

Related News