കോടതി പരാമർശം 
പൊതുബോധത്തെ 
മുറിവേൽപ്പിക്കുന്നു



ആലപ്പുഴ സിവിക് ചന്ദ്രന്‌ ജാമ്യമനുവദിച്ച വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന്‌ വനിതാ സാഹിതി ജില്ലാ സെക്രട്ടറി സഫിയ സുധീർ ആവശ്യപ്പെട്ടു. ഇരയായ സ്‌ത്രീ പ്രകോപനപരമായി വസ്‌ത്രധാരണം നടത്തിയെന്നാണ്‌ കോടതി ഉത്തരവിലെ പരാമർശം. പൗരന്റെ വസ്‌ത്രസ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്നതാണ്‌. മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ പരാമർശത്തെ ആശങ്കയോടെയേ കാണാനാകൂ. ദുർബലന്റെ അവസാന ആശ്രയമാണ്‌ കോടതികളെന്ന പൊതുബോധത്തെ മുറിവേൽപ്പിക്കുന്നതാണ്‌ പരാമർശമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News