25 April Thursday

കോടതി പരാമർശം 
പൊതുബോധത്തെ 
മുറിവേൽപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
ആലപ്പുഴ
സിവിക് ചന്ദ്രന്‌ ജാമ്യമനുവദിച്ച വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന്‌ വനിതാ സാഹിതി ജില്ലാ സെക്രട്ടറി സഫിയ സുധീർ ആവശ്യപ്പെട്ടു. ഇരയായ സ്‌ത്രീ പ്രകോപനപരമായി വസ്‌ത്രധാരണം നടത്തിയെന്നാണ്‌ കോടതി ഉത്തരവിലെ പരാമർശം. പൗരന്റെ വസ്‌ത്രസ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്നതാണ്‌. മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ പരാമർശത്തെ ആശങ്കയോടെയേ കാണാനാകൂ. ദുർബലന്റെ അവസാന ആശ്രയമാണ്‌ കോടതികളെന്ന പൊതുബോധത്തെ മുറിവേൽപ്പിക്കുന്നതാണ്‌ പരാമർശമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top