കെ സുധാകരനെതിരെ വ്യാപക പ്രതിഷേധം



ചെങ്ങന്നൂർ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ സുധാകരനെതിരെ സിപിഐ എം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബഥേൽ ജങ്‌ഷനിൽ ജില്ലാകമ്മിറ്റി അംഗം എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്‌തു. യു സുഭാഷ് അധ്യക്ഷനായി. എം കെ മനോജ്, വി വി അജയൻ, വി ജി അജീഷ് എന്നിവർ സംസാരിച്ചു. മുളക്കുഴ പഞ്ചായത്ത് ജങ്‌ഷനിൽ പി എസ് ഗോപാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പി കെ രാജു അധ്യക്ഷനായി. വെണ്മണി അമ്പിബുക്കിൽ പി ആർ രമേശ് ഉദ്ഘാടനം ചെയ്‌തു. എ കെ ശ്രീനിവാസൻ അധ്യക്ഷനായി. Read on deshabhimani.com

Related News