105 ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

എക്‍സെെസ് സംഘം പിടിച്ചെടുത്ത മദ്യം


കായംകുളം കാറിലും ബൈക്കിലുമായി കടത്തിയ 105.750 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. അമ്പലപ്പുഴ സ്വദേശികളായ ശ്രീരാജ് (29), ബിനു (33) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മദ്യം കടത്തിയ ഇന്നോവ കാറും എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. ശ്രീരാജ് വ്യാജമദ്യ കേസ്‌ പ്രതിയായിരുന്നു.  കായംകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ സി ബി വിജയനും സംഘവും പത്തിയൂരിൽ നടത്തിയ രാത്രികാല വാഹനപരിശോധനയുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്‌ മദ്യം പിടികൂടിയത്‌. എച്ച് നാസർ, കൊച്ചുകോശി, അശോകൻ, രാജേഷ്‌കുമാർ, സിനുലാൽ, സന്തോഷ്, അരുൺഅശോക്, സുരേഷ്, രാഹുൽ കൃഷ്‌ണൻ, അഖിൽ, പ്രവീൺ, ഭാഗ്യനാഥ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. Read on deshabhimani.com

Related News