25 April Thursday

105 ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

എക്‍സെെസ് സംഘം പിടിച്ചെടുത്ത മദ്യം

കായംകുളം
കാറിലും ബൈക്കിലുമായി കടത്തിയ 105.750 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. അമ്പലപ്പുഴ സ്വദേശികളായ ശ്രീരാജ് (29), ബിനു (33) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മദ്യം കടത്തിയ ഇന്നോവ കാറും എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. ശ്രീരാജ് വ്യാജമദ്യ കേസ്‌ പ്രതിയായിരുന്നു. 
കായംകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ സി ബി വിജയനും സംഘവും പത്തിയൂരിൽ നടത്തിയ രാത്രികാല വാഹനപരിശോധനയുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്‌ മദ്യം പിടികൂടിയത്‌. എച്ച് നാസർ, കൊച്ചുകോശി, അശോകൻ, രാജേഷ്‌കുമാർ, സിനുലാൽ, സന്തോഷ്, അരുൺഅശോക്, സുരേഷ്, രാഹുൽ കൃഷ്‌ണൻ, അഖിൽ, പ്രവീൺ, ഭാഗ്യനാഥ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top