941 ലൈഫ് വീട് 
ഇന്ന് കൈമാറും



ആലപ്പുഴ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ശനിയാഴ്‌ച കൈമാറും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും. ജില്ലയിൽ 941 വീടുകളാണ് പൂർത്തീകരിച്ചത്. 735 വീടുകൾ പഞ്ചായത്തുകളിലും 206 എണ്ണം മുനിസിപ്പാലിറ്റികളിലുമാണ്.  ജില്ലയിൽ അതത് തദ്ദേശസ്ഥാപന മേഖലകളിൽ താക്കോൽ കൈമാറ്റം നടക്കും. ചേർത്തല നഗരസഭയിൽ കൃഷിമന്ത്രി പി പ്രസാദ് പങ്കെടുക്കും. പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ പരിപാടികളിൽ എച്ച് സലാം എംഎൽഎയും തൈക്കാട്ടുശേരി, കോടംതുരുത്ത് പഞ്ചായത്തുകളിൽ ദെലീമ എംഎൽഎയും ആര്യാട് പഞ്ചായത്തിൽ കലക്‌ടർ എ അലക്‌സാണ്ടറും പങ്കെടുക്കും. ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 19,584 വീടുകള്‍ പൂര്‍ത്തിയായി. പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളിൽ ലൈഫ് ഭവനസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News