18 April Thursday
നൂറുദിന കര്‍മപരിപാടി

941 ലൈഫ് വീട് 
ഇന്ന് കൈമാറും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ശനിയാഴ്‌ച കൈമാറും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും. ജില്ലയിൽ 941 വീടുകളാണ് പൂർത്തീകരിച്ചത്. 735 വീടുകൾ പഞ്ചായത്തുകളിലും 206 എണ്ണം മുനിസിപ്പാലിറ്റികളിലുമാണ്. 
ജില്ലയിൽ അതത് തദ്ദേശസ്ഥാപന മേഖലകളിൽ താക്കോൽ കൈമാറ്റം നടക്കും. ചേർത്തല നഗരസഭയിൽ കൃഷിമന്ത്രി പി പ്രസാദ് പങ്കെടുക്കും. പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ പരിപാടികളിൽ എച്ച് സലാം എംഎൽഎയും തൈക്കാട്ടുശേരി, കോടംതുരുത്ത് പഞ്ചായത്തുകളിൽ ദെലീമ എംഎൽഎയും ആര്യാട് പഞ്ചായത്തിൽ കലക്‌ടർ എ അലക്‌സാണ്ടറും പങ്കെടുക്കും. ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 19,584 വീടുകള്‍ പൂര്‍ത്തിയായി. പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളിൽ ലൈഫ് ഭവനസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top