പൊങ്ങ പാലത്തിൽ ഗർഡർ ഇന്ന്‌ സ്ഥാപിക്കും

പൊങ്ങ പാലത്തിൽ സ്ഥാപിക്കാൻ ഗർഡറുകൾ എത്തിച്ചപ്പോൾ


  ആലപ്പുഴ എസി റോഡ്‌ നവീകരണത്തിന് നിർമിക്കുന്ന പൊങ്ങ പാലത്തിൽ ഗർഡറുകൾ ശനിയാഴ്‌ച സ്ഥാപിച്ചുതുടങ്ങും. വലിയ ക്രെയിനുകൾ ഉപയോഗിച്ചാണ്‌ ഗർഡറുകൾ സ്ഥാപിക്കുന്നത്‌. ഈ സമയം‌ താൽക്കാലിക പാലത്തിലൂടെ തദ്ദേശീയരുടെ ഇരുചക്ര വാഹനങ്ങൾ മാത്രമേ‌ കടത്തിവിടൂ. പെരുന്ന യാർഡിൽനിന്ന് വ്യാഴാഴ്‌ച രാത്രി ഗർഡറുകൾ മാറ്റാൻ ആരംഭിച്ചു. വെള്ളിയാഴ്‌ച രാത്രിയോടെ ഇവ പൂർണമായി എത്തിച്ചു.  മങ്കൊമ്പ്‌ നസ്രത്ത്‌ ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പൈലിങ്‌ തുടരുകയാണ്. ആദ്യഘട്ടത്തിലെ മൂന്ന് പൈലിങ്‌ പൂർത്തിയായി. കളർകോട്‌ പക്കി പാലത്തിന്റെ പൈൽ ക്യാപ്പ്‌ കോൺക്രീറ്റിങ്‌ വെള്ളിയാഴ്‌ച പൂർത്തിയായി. കാന–- കലുങ്ക്‌ നിർമാണങ്ങൾ വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News