24 April Wednesday

പൊങ്ങ പാലത്തിൽ ഗർഡർ ഇന്ന്‌ സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

പൊങ്ങ പാലത്തിൽ സ്ഥാപിക്കാൻ ഗർഡറുകൾ എത്തിച്ചപ്പോൾ

 
ആലപ്പുഴ
എസി റോഡ്‌ നവീകരണത്തിന് നിർമിക്കുന്ന പൊങ്ങ പാലത്തിൽ ഗർഡറുകൾ ശനിയാഴ്‌ച സ്ഥാപിച്ചുതുടങ്ങും. വലിയ ക്രെയിനുകൾ ഉപയോഗിച്ചാണ്‌ ഗർഡറുകൾ സ്ഥാപിക്കുന്നത്‌. ഈ സമയം‌ താൽക്കാലിക പാലത്തിലൂടെ തദ്ദേശീയരുടെ ഇരുചക്ര വാഹനങ്ങൾ മാത്രമേ‌ കടത്തിവിടൂ. പെരുന്ന യാർഡിൽനിന്ന് വ്യാഴാഴ്‌ച രാത്രി ഗർഡറുകൾ മാറ്റാൻ ആരംഭിച്ചു. വെള്ളിയാഴ്‌ച രാത്രിയോടെ ഇവ പൂർണമായി എത്തിച്ചു.
 മങ്കൊമ്പ്‌ നസ്രത്ത്‌ ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ പൈലിങ്‌ തുടരുകയാണ്. ആദ്യഘട്ടത്തിലെ മൂന്ന് പൈലിങ്‌ പൂർത്തിയായി. കളർകോട്‌ പക്കി പാലത്തിന്റെ പൈൽ ക്യാപ്പ്‌ കോൺക്രീറ്റിങ്‌ വെള്ളിയാഴ്‌ച പൂർത്തിയായി. കാന–- കലുങ്ക്‌ നിർമാണങ്ങൾ വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top