ഹാപ്പി ബർത്ത് ഡേ ആലപ്പീ

മുഹമ്മ സിഎംഎസ് എൽപി സ്‌കൂളിൽ ആലപ്പുഴ ജില്ലയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ


 മുഹമ്മ ആലപ്പുഴയുടെ 65-–-ാം ജന്മദിനം കുരുന്നുകൾ വർണാഭമാക്കി. മുഹമ്മ സിഎംഎസ് എൽപി സ്‌കൂളിൽ ജില്ലയുടെ മാപ്പ് പൂക്കള മാതൃകയിൽ ഒരുക്കി വിവിധ താലൂക്കുകളായി തിരിച്ചു. ചുറ്റുംവിളക്കുകളും കത്തിച്ചു.  പ്രധാനാധ്യാപിക ജോളി തോമസ്, അധ്യാപകരായ ഷീന, അനു, ജിത എന്നിവർ സംസാരിച്ചു.  ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽപി സ്‍കൂൾ ചരിത്ര ക്ലബിന്റെ നേതൃത്വത്തിൽ ആലപ്പുഴയുടെ അറ‍ുപത്തിയഞ്ചാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്താൽ ആയിരം ആശംസാവാക്യങ്ങൾ ഉൾപ്പെടുത്തി അറ‍‍‍ുപത്തിയഞ്ചടി നീളമുള്ള ആശംസാകാർഡ് നിർമിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ചരിത്ര-പ്രദർശനം, മധുര വിതരണവും നടത്തി. ആഘോഷം എച്ച്‌എം പി കെ ഷെെമ ഉദ്ഘാടനം ചെയ്‌തു. Read on deshabhimani.com

Related News