19 April Friday

ഹാപ്പി ബർത്ത് ഡേ ആലപ്പീ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

മുഹമ്മ സിഎംഎസ് എൽപി സ്‌കൂളിൽ ആലപ്പുഴ ജില്ലയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ

 മുഹമ്മ

ആലപ്പുഴയുടെ 65-–-ാം ജന്മദിനം കുരുന്നുകൾ വർണാഭമാക്കി. മുഹമ്മ സിഎംഎസ് എൽപി സ്‌കൂളിൽ ജില്ലയുടെ മാപ്പ് പൂക്കള മാതൃകയിൽ ഒരുക്കി വിവിധ താലൂക്കുകളായി തിരിച്ചു. ചുറ്റുംവിളക്കുകളും കത്തിച്ചു.  പ്രധാനാധ്യാപിക ജോളി തോമസ്, അധ്യാപകരായ ഷീന, അനു, ജിത എന്നിവർ സംസാരിച്ചു. 
ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽപി സ്‍കൂൾ ചരിത്ര ക്ലബിന്റെ നേതൃത്വത്തിൽ ആലപ്പുഴയുടെ അറ‍ുപത്തിയഞ്ചാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്താൽ ആയിരം ആശംസാവാക്യങ്ങൾ ഉൾപ്പെടുത്തി അറ‍‍‍ുപത്തിയഞ്ചടി നീളമുള്ള ആശംസാകാർഡ് നിർമിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ചരിത്ര-പ്രദർശനം, മധുര വിതരണവും നടത്തി. ആഘോഷം എച്ച്‌എം പി കെ ഷെെമ ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top